Monday, December 24, 2007

ക്രിസ്തുമസ്സും ക്രിസ്തുവര്‍ഷവും

B. C. അഞ്ചാം വര്‍ഷം മെയ്‌ മാസം 23-ാ‍ം തീയതി രാവിലെ മൂന്നാം മണി നേരത്തു് ബെത്‌ലഹേമിനടുത്ത ദെയാര്‍ എന്ന സ്ഥലത്തു് മറിയയുടെ മകനായി ജനിച്ച യേശുവിന്റെ ജന്മദിനം ക്രിസ്ത്യാനികള്‍ ഡിസംബര്‍ 25-നു് ആഘോഷിക്കുന്നു. അതായതു്, യേശുവിന്റെ എത്രാമത്തെ ജന്മദിനമാണു് ഇതു് എന്നതിന്റെ അടിസ്ഥാനത്തില്‍, ഒന്നുകില്‍ ഏഴു് മാസം താമസിച്ചോ, അല്ലെങ്കില്‍ അഞ്ചുമാസം നേരത്തെയോ ആണു് നമ്മള്‍ അതു് ആഘോഷിക്കുന്നതു്.

നമ്മള്‍ ക്രിസ്തുവര്‍ഷത്തില്‍ തീയതി എഴുതുമ്പോഴൊക്കെ യേശുവിന്റെ ദൈവീക പ്രാധാന്യം അംഗീകരിക്കുകയല്ലേ ചെയ്യുന്നതു് എന്നൊക്കെ ചോദിക്കുന്ന ചിലരുണ്ടു്. അവര്‍ ശകവര്‍ഷവും, കൊല്ലവര്‍ഷവും, ഹിജ്‌റാബ്ദവും ഒക്കെ വിസ്മരിക്കുന്നു. കണക്കന്മാര്‍ക്കു് കാലം കണക്കാക്കുന്നതിനു് ഒരു റെഫറന്‍സ്‌ പോയിന്റ്‌ വേണമെന്നേയുള്ളു. കോലോത്തു് ഭട്ടതിരിയുടെ മൂന്നാമത്തെ മോള്‍ക്കു് നാലാമതു് പിറന്ന ആണ്‍കുട്ടിയുടെ ജന്മദിനം അടിസ്ഥാനമാക്കി ഒരു "കോലോത്തു്വര്‍ഷം" ആരംഭിക്കാന്‍ ഗണിതശാസ്ത്രപരമായി തടസ്സമൊന്നുമില്ല.

ഇതു് ചിത്രകാരന്റെ പോസ്റ്റില്‍ ഞാന്‍ ഇട്ട ഒരു കമന്റിന്റെ "copy-paste!"

യേശു ദൈവത്തിന്റെ പുത്രനാണു്. അതായതു് അവന്റെ പിതാവായ "ദൈവം" ദാവീദിന്റെ കുടുംബത്തില്‍പ്പെട്ടവനാണു്. "ഇവളെ ഗര്‍ഭിണി ആക്കിയതു് ഞാനാണു്. ദാവീദിന്റെ മകനായ യോസേഫേ, നീ മടികൂടാതെ ചുമ്മാ ഏറ്റെടുത്തോളൂ" എന്നു് ദൈവം സ്നേഹപൂര്‍വ്വം സ്വപ്നത്തില്‍ വെളിപ്പെടുത്തിയതുകൊണ്ടു് ആശാരിയായിരുന്ന പാവം യോസേഫ് മറിയയെ ഗര്‍ഭസഹിതം ഏറ്റെടുക്കുകയായിരുന്നു!

എഴുത്തുകാരനു് വേണമെങ്കില്‍ മറിയയെ ദാവീദിന്റെ ഗോത്രത്തില്‍ പിറന്നവളായി വര്‍ണ്ണിക്കാമായിരുന്നു. പക്ഷേ അമ്മവഴി വംശാവലി നിശ്ചയിക്കുന്ന രീതി അക്കാലത്തു് യഹൂദരുടെ ഇടയില്‍ നിലവിലില്ലായിരുന്നു! അതുകൊണ്ടു് യേശുവിനെ ദാവീദിന്റെ ഗോത്രത്തില്‍ "ദൈവം ജനിപ്പിച്ചവന്‍" ആക്കണമെങ്കില്‍ അനുയോജ്യനായ ഒരു ആശാരിയുടെ തലയില്‍ വച്ചുകെട്ടി, ദാവീദിന്റെ ഗോത്രത്തില്‍ പിറന്നവനാക്കുകയേ വഴിയുണ്ടായിരുന്നുള്ളു!

അതെന്തായാലും, "കുളമ്പു് രണ്ടായി പിരിഞ്ഞിരിക്കുന്നതു് തന്നെ എങ്കിലും, അയവിറക്കുന്നതല്ലായ്കയാല്‍ അശുദ്ധം" എന്നു് മോശെ വഴി ദൈവം വിലക്കിയതിനാല്‍ യേശു തിന്നിരിക്കാന്‍ ഒരിക്കലും ഇടയില്ലാത്ത പന്നിമാംസം തിന്നുന്നതിനോ, അവനവന്റെ സാമ്പത്തിക ശേഷിക്കനുസരിച്ചു് വിദേശിയോ സ്വദേശിയോ ആയ മദ്യം കുടിക്കുന്നതിനോ, പടക്കം പൊട്ടിച്ചു് ആമോദിക്കുന്നതിനോ, ബഹു. നസ്രാണി മന്ത്രിസാര്‍ കാണിച്ചുതന്നതുപോലെ ആകാശത്തുവച്ചോ, അതിനു് വകയില്ലെങ്കില്‍ ഭൂമിയില്‍‍ വച്ചോ അന്യന്റെ ഭാര്യേടെ "മാമ്മത്തേല്‍ തോണ്ടി" സുഖിക്കുന്നതിനോ തടസ്സമൊന്നുമില്ല!

ഈ അര്‍ത്ഥത്തില്‍,

എല്ലാ സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ്സിന്റേയും നവവത്സരത്തിന്റേയും എല്ലാവിധ മംഗളങ്ങളും നേരുന്നു!!!

13 comments:

അലി December 24, 2007 at 2:41 PM  

ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

മൂര്‍ത്തി December 24, 2007 at 3:02 PM  

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍..പുതുവര്‍ഷത്തിലും നല്ല നല്ല പോസ്റ്റുകള്‍ ഉണ്ടാകട്ടെ...

ചിത്രകാരന്‍chithrakaran December 24, 2007 at 5:23 PM  

യേശു ക്രിസ്തുവര്‍ഷാരംഭത്തിനു അഞ്ചു വര്‍ഷം മുന്‍പ് ഒരു മെയ് 23 ന് രാവിലെയാണ് ജനിച്ചതെന്ന വിവരം രസകരമായിരിക്കുന്നു...!!!
ചിത്രകാരന്‍ ബുദ്ധന്റെ ജന്മദിനത്തെക്കുറിച്ച് ചിന്തിക്കാന്‍ ഒരു മരപ്പണിക്കാരന്റെ ഉളിയുപയോഗിച്ചെന്നെയുള്ളു ബാബു.
മലയാളിയുടെ ജാതി പൊങ്ങച്ചം ചെത്തിക്കളയാന്‍ ആശാരിച്ചെക്കന്റെ ഉളി !
:)

പ്രിയ ഉണ്ണികൃഷ്ണന്‍ December 24, 2007 at 6:06 PM  

ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

റഫീക്ക് കിഴാറ്റൂര്‍ December 24, 2007 at 7:19 PM  

@@@@@ ക്രിസ്തുമസ് പുതുവത്സരാശംസകള്‍! @@@@@
############ നേരുന്നു ################

ഏ.ആര്‍. നജീം December 24, 2007 at 8:21 PM  

താങ്കള്‍ക്കും കുടുമ്പത്തിനും എന്റെ ക്രിസ്മസ് പുതുവത്സരാശംസകള്‍..

ബാജി ഓടംവേലി December 24, 2007 at 10:30 PM  

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

കാവലാന്‍ December 25, 2007 at 6:05 AM  

ക്രിസ്മസ് നവവത്സരാശംസകള്‍.

സി. കെ. ബാബു December 26, 2007 at 6:41 PM  

manu,

പുതുവത്സരത്തിന്റെ എല്ല മംഗളങ്ങളും!

ഉപ ബുദ്ധന്‍ April 6, 2009 at 6:56 PM  

ഞങ്ങളുടെ മതഗ്രന്ഥം ഒരു തവണ എങ്കിലും വായിക്കൂ അപ്പോള്‍ മനസ്സിലാകും ഇത് മനുഷ്യന്‍റെ സൃഷ്ടിയല്ല,ദൈവം നേരിട്ട് അരുളി ചെയ്തതാണെന്ന്.ഞങ്ങള്‍ വെല്ലുവിളിക്കുകയാണ് ഞങ്ങളുടെ വേദഗ്രന്ഥമായ ബാലമംഗളം പോലെ വേറൊന്ന് നിര്‍മ്മിക്കാന്‍.ഇന്ന് ഈ ലോകത്തിലുള്ള ദൈവങ്ങളെല്ലാം എഴുത്തും വായനയും ഒന്നും ഇല്ലാതിരുന്ന കാലത്തുള്ളതാണ്.ഈ ദൈവങ്ങളെല്ലാം ഏതോ സാഹിത്യകാരന്‍റെ ഭാവനയിലൂടേ അനശ്വരത നേടിയതാണ്.

പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ,തിരിച്ചറിയല്‍ കാര്‍ഡ്,6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് തുടങ്ങി ഞങ്ങളുടെ അവതാരത്തിന്‍റേ വീഡിയോ വരെ ഞങ്ങളുടെ സമീപം തെളിവായുണ്ട്.
വേറെ ഏതെങ്കിലും ദൈവത്തിന് ഇതെല്ലാം അവകാശപ്പെടാന്‍ കഴിയുമോ?

പിന്നെ ഇതൊന്നും അപ്പ് ലോഡ് ചെയ്ത് വിശ്വാസികളെ ഭ്രാന്ത് പിടിപ്പികണ്ട എന്ന് കരുതി ആണ്.
ഞങ്ങളെ പോലുള്ള വിശ്വാസികളതൊന്നും ചെയ്യാത്തത്.പിന്നെ ഡിങ്കനും അതൊന്നും ഇഷ്ടമല്ലല്ലോ!

sonu April 13, 2010 at 9:53 AM  

"B. C. അഞ്ചാം വര്‍ഷം മെയ്‌ മാസം 23-ാ‍ം തീയതി രാവിലെ മൂന്നാം മണി നേരത്തു് ബെത്‌ലഹേമിനടുത്ത ദെയാര്‍ എന്ന സ്ഥലത്തു് മറിയയുടെ മകനായി ജനിച്ച യേശുവിന്റെ ജന്മദിനം ക്രിസ്ത്യാനികള്‍ ഡിസംബര്‍ 25-നു് ആഘോഷിക്കുന്നു."

ബൈബിളിൽ യേശുവിന്റെ ജനനത്തീയതി BC 7 - 6? എന്നാണു കൊടുത്തിരിക്കുന്നത്. പിന്നെയെങ്ങനെ ബാബു മാഷ് "B. C. അഞ്ചാം വര്‍ഷം മെയ്‌ മാസം 23-ാ‍ം തീയതി രാവിലെ മൂന്നാം മണി നേരത്തു്"

എന്നു കൃത്യമായി പറയുന്നു.?

സി.കെ.ബാബു April 13, 2010 at 7:55 PM  

sonu,
"യേശു ക്രിസ്തു എന്നു് വിളിക്കപ്പെടുന്ന Jesat Nassar" എന്ന രണ്ടു് ബാൻഡുകളുള്ള ഒരു ഗ്രന്ഥം Mariell Wehrli-Frey എന്നൊരു സ്ത്രീ യേശു ജീവിച്ച പ്രദേശങ്ങളിൽ നടത്തിയ 30 വർഷത്തെ സമഗ്രമായ പഠനത്തിനുശേഷമാണെന്ന അവകാശവാദത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ആ ഗ്രന്ഥത്തിൽ നിന്നും എടുത്തതാണു് ഈ തീയ്യതി. ഇത്തരം കാര്യങ്ങളിലെ 'കൃത്യതയ്ക്കു്' വലിയ വിലയൊന്നും നൽകാനില്ലെന്നു് സൂചിപ്പിക്കയായിരുന്നു ലക്ഷ്യം. അതെന്തായാലും, ഇന്നു് മനുഷ്യർ ക്രിസ്മസ്‌ ആഘോഷിക്കുന്ന തീയ്യതി ശരിയല്ല എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ശാസ്ത്രീയമായ എല്ല പഠനങ്ങളും അതിലേക്കാണു് വിരൽ ചൂണ്ടുന്നതു്. നിങ്ങൾ ഒരു വിശ്വാസിയാണെങ്കിൽ അതു് മനസ്സിലാക്കാൻ കഴിയണമെന്നില്ല. മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നുമില്ല. വായനക്കു് നന്ദി.

പിന്നെ, എന്റെ പോസ്റ്റുകൾക്കു് മോഡറേഷൻ ഉണ്ടു്. അതിനാൽ ഞാൻ കാണുന്നതിനു് മുൻപു് ആരുടെയും കമന്റുകൾ പബ്ലിഷ്‌ ആവുകയില്ല. പോസ്റ്റ്‌ കാണാനില്ല എന്നു് പറഞ്ഞതു് കമന്റിനെ ഉദ്ദേശിച്ചാവാനേ വഴിയുള്ളു. കാരണം, ഞാൻ ഇതുവരെ എഴുതിയ എല്ലാ പോസ്റ്റുകളും എന്റെ ബ്ലോഗുകളിൽ ഉണ്ടു്. ഇതുവരെ ഒന്നും ഡിലീറ്റ്‌ ചെയ്തിട്ടില്ല. തന്മൂലം, എന്റെ പുതിയ പോസ്റ്റിലെ കമന്റ്‌ ഞാൻ ഡിലീറ്റ്‌ ചെയ്യുന്നു.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP