Friday, December 14, 2007

മതഭ്രാന്തിന്റെ കഫസ്ഖലനം!

ea jabbaar -ന്റെ "ഖുറാന്‍" എന്ന ബ്ലോഗില്‍ Sebin Abraham Jacob ഇട്ട ഒരു കമന്റിന്റെ ഭാഗമായ ഈ വീഡിയോ മതഭ്രാന്തിന്റെ ഒരു ഉത്തമ ഉദാഹരണമായി തോന്നിയതിനാല്‍ ഒരു പോസ്റ്റായി ഇവിടെ കൊടുക്കുന്നു - ആ ബ്ലോഗില്‍ പോകാത്തവര്‍ക്കും ഈ ബ്ലോഗില്‍ വരുന്നവര്‍ക്കുമായി. (ജബ്ബാറിന്റെയും സെബിന്റെയും അനുവാദം പ്രതീക്ഷിക്കുന്നു.)

അനര്‍ഗ്ഗളം വിനിര്‍ഗ്ഗമിക്കുന്ന ഈ ആത്മീയഭ്രാന്തിന്റെ കഫസ്ഖലനത്തില്‍ വിജൃംഭിതരായി, വികാരവിവശരായി, വ്രീഡാനമ്രകളായി ദൈവദൂതസാന്നിദ്ധ്യത്തില്‍, പരമാനന്ദസുഖത്തില്‍ അന്തംവിട്ടു് കുത്തിയിരിക്കുന്ന ഈ പെണ്ണാടുകളെ ഒരുനോക്കു് കണ്ടാല്‍ മതി, സുവിശേഷഘോഷകവേഷം കെട്ടി ഉപജീവനം കഴിക്കുന്ന ഈ എലിപിടുത്തക്കാര്‍ ലക്‍ഷ്യമിടുന്നതു് സമൂഹത്തിലെ ഏതു് വിഭാഗം "എലികളെ" ആണെന്നു് മനസ്സിലാക്കാന്‍. അമലോത്ഭവവും, അതീന്ദ്രിയപദാര്‍ത്ഥാന്തരീകരണവും മാത്രമല്ല, ഒരുമാതിരി ഏതു് "കൂടൊഴിഞ്ഞു് കൂടുമാറല്‍" തന്ത്രവും മുഖവിലയ്ക്കു്, കയ്യും മൊത്തി വാങ്ങി ഈ "വിശ്വാസിസമൂഹം" പുകയില തിരുകുന്നതുപോലെ എളിയില്‍ തിരുകിക്കൊള്ളും!

14 comments:

റഫീക്ക് കിഴാറ്റൂര്‍ December 14, 2007 at 7:59 PM  

ഇവര്‍ പറയുന്നതെന്താണെന്ന്
ഇവര്‍ അറിയുന്നില്ലയോ?
കഷ്ടം.

ഏ.ആര്‍. നജീം December 15, 2007 at 12:49 AM  

ദൈവം അവരോട് പൊറുത്ത് കൊടുക്കട്ടെ -ആമേന്‍

റോബി December 15, 2007 at 3:34 AM  

That was funny...ridiculously funny
your blog is informative.
Thanks

ചിത്രകാരന്‍chithrakaran December 15, 2007 at 8:03 AM  

കൊള്ളാം. മത ഭ്രാന്ത് ... ഇത്രയും കൂടിയ വിവരം അറിഞ്ഞിരുന്നില്ല. ഈ വീഡിയോ എല്ലാ ബ്ലോഗേഴ്സും കാണുകതന്നെ വേണം.
സി.കെ ബാബുവിനും,സെബിനും,ജാബ്ബാര്‍ മാഷിനും നന്ദി.

ea jabbar December 15, 2007 at 6:00 PM  

അബ്ദുല്‍ നാസര്‍ മ അദനിയുടെ മറ്റൊരു അവതാരം
ഈ സുവിശേഷകന്‍ !

സി. കെ. ബാബു December 15, 2007 at 9:11 PM  

ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി!

സിമി December 16, 2007 at 2:30 AM  

തമാശ തന്നെ... എല്ലാ തരം മത പ്രചരണത്തിനും കേള്വിക്കാരുണ്ടെന്നാ തോന്നുന്നത്.

അമേരിക്കയില്‍ വെച്ച് ചാനല്‍ മാറ്റി നോക്കുമ്പോള്‍ ആറേഴു ഫെയ്ത്ത് ചാനല്‍ എങ്കിലും കണ്ടിട്ടുണ്ട്.. നമ്മുടെ നാട്ടിലെക്കാള്‍ വളരെ മോശമാണ് അവിടെ.

ദ്രൗപദി December 16, 2007 at 2:33 PM  

ഈശ്വരന്‍ ക്ഷമിക്കട്ടെ...

സി. കെ. ബാബു December 16, 2007 at 2:56 PM  

ദ്രൌപദി,

അതെ, ഈശ്വരന്‍ ക്ഷമിക്കട്ടെ! "കഴിയുമെങ്കില്‍!"

നന്ദി.

Sebin Abraham Jacob December 16, 2007 at 6:15 PM  

ഹഹ, അതു നന്നായി. നാലുപേരറിയട്ടെ, മതഭ്രാന്തിന്റെ സുവിശേഷം.

സി. കെ. ബാബു December 16, 2007 at 7:55 PM  

നന്ദി, സെബിന്‍!

deepdowne December 18, 2007 at 11:48 PM  

ഹഹ! ചിരിച്ചുചിരിച്ചു ചത്തു!

സി. കെ. ബാബു December 21, 2007 at 7:52 PM  

deepdowne,
നന്ദി, സ്വാഗതം!

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP