Saturday, July 28, 2007

ഒരു ചുണ്ടെലിക്കഥ

ഞാന്‍ എവിടെയോ കേട്ട ഒരു കഥയാണിതു്. ഇതു് വായിക്കാനും വായിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഇതു് കേട്ടിട്ടുള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും ഒരുപോലെ!

ഒരു കര്‍ഷകഭവനത്തിന്റെ പരിസരങ്ങളിലാണു് ഈ കഥ അരങ്ങേറുന്നതു്. ഒരു പൂച്ച എലിയെ പിടിക്കാനുള്ള ശ്രമത്തിലാണു്. ഭയന്നുവിറച്ചു് ജീവനുംകൊണ്ടോടി തൊഴുത്തില്‍ ചെന്നുകയറുന്ന എലി ഒരു പശുവിന്റെ പിന്‍ഭാഗത്തിനടിയിലെത്തുമ്പോള്‍ പശു ഒരു കുന്തി ചാണകം വീഴിക്കുകയും എലി അതിനടിയില്‍പ്പെടുകയും ചെയ്യുന്നു. നല്ലതെന്നു കരുതി എലി ചാണകത്തിനുള്ളില്‍ അനങ്ങാതെ ഒളിച്ചിരിക്കുന്നു. പക്ഷേ, അപ്പോഴേക്കും തൊഴുത്തിലെത്തുന്ന പൂച്ച ചാണകം മാത്രമല്ല, അതില്‍നിന്നും പുറത്തേക്കു നീണ്ടുനില്‍ക്കുന്ന വാലും കാണുന്നു! എലിയെ വാലില്‍ കടിച്ചു പുറത്തെടുത്തു് പൂച്ച ആസ്വാദ്യതയോടെ ശാപ്പിടുന്നു.

ഗുണപാഠം:

1. നിന്റെ തലയില്‍ തൂറുന്നവനെല്ലാം നിന്റെ ശത്രു ആവണമെന്നില്ല.
2. നിന്നെ തീട്ടത്തില്‍നിന്നും വലിച്ചെടുക്കുന്നവനെല്ലാം നിന്റെ മിത്രമാവണമെന്നില്ല.
3. നീ മുഴുവനും തീട്ടത്തില്‍ മുങ്ങിയിരിക്കുമ്പോള്‍, ചുരുങ്ങിയപക്ഷം, ഒത്തിരി വാലുപൊക്കാതെയെങ്കിലുമിരിക്കുക!

7 comments:

അനുരാജ്.കെ.ആര്‍ July 28, 2007 at 12:46 PM  

ഹാസ്യം നന്നായി വഴങ്ങുന്നു.....പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു

മുടിയനായ പുത്രന്‍ July 28, 2007 at 3:50 PM  

പ്രിയ അനുരാജ്, പ്രിയ ഉറുമ്പ്,
നന്ദി! ആശംസകള്‍!!

ആവനാഴി July 28, 2007 at 7:45 PM  

മുടിയനായ പുത്രാ,

ഇതാ പിടിച്ചോ.

നാരേണന്‍ കൊല്ലന്‍ അതി രാവിലെ എഴുനേറ്റ് തലേക്കെട്ടും കെട്ടി പാറപ്പുറത്ത് തൂറാനിരുന്നു. കോണകം അഴിച്ചു പാറയിടുക്കില്‍ മുളച്ചു നിന്നിരുന്ന പേരമരത്തില്‍ തൂക്കി ഒരു ബീഡിക്കു തീ കൊളുത്തി ആഞ്ഞു വലിച്ചുകൊണ്ടു മുക്കി. അപ്പോള്‍ ഒരു പട്ടി വന്നു കോണകം കടിച്ചെടുത്തുകൊണ്ടോടി.

കാലാകാലങ്ങളായി കഴുകാത്തതുകൊണ്ട് വിയര്‍‍പ്പും കരിയും പിടിച്ചു കോണകം ഒരു തോലിന്റെ മാതിരി ആയിരുന്നു.

കൊല്ലന്‍ പട്ടിയോടു പാടി:

“വിടു വിടു പട്ടീ, തുകലല്ല പട്ടീ...
കോണകമാണു പട്ടീ..”

കൊല്ലന്റെ സദിരു കെട്ടിട്ടും പട്ടിക്കു കുലുക്കമുണ്ടായില്ല. അതു തോലാണെന്നു ധരിച്ചു പട്ടി കടിച്ചു കീറി തിന്നാന്‍ തുടങ്ങി.

ഗുണപാഠം:

1. ആഴ്ചയില്‍ ഒരിക്കലെങ്കിലും കോണകം നനക്കണം
2. പരുത്തിത്തുണിയേയും തോലാക്കി മാറ്റാം.

മുടിയനായ പുത്രന്‍ July 29, 2007 at 8:26 AM  

ഹലോ ആവനാഴി,
ചെറുപ്പകാലങ്ങളിലുള്ള ശീല
അലക്കുമോ മാനുഷനുള്ള കാലം?

മുക്കുവന്‍ July 30, 2007 at 3:08 AM  

ആയിക്കൊട്ടെ... നന്നായിരിക്കുന്നു.

മുടിയനായ പുത്രന്‍ July 30, 2007 at 8:50 AM  

പ്രിയ മുക്കുവന്‍,
നന്ദി! ആശംസകള്‍!

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP